accident

പീരുമേട്: നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വണ്ടിപ്പെരിയാർ പ്ലാക്കാട് വളവിലാണ് സംഭവം.കാറിൽ യാത്ര ചെയ്ത അഞ്ച് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശികൾ തമിഴ്നാട്ടിൽ ഒരു കല്യാണത്തിന് പോയി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. പ്ലാക്കാട് ഗേറ്റിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡ് സൈഡിലെ ഓടയിലേക്ക് മറിയുകയായിരുന്നു. അപകടം സംഭവിക്കുമ്പോൾ അവിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും കാറ് ഇടിച്ച് തകരാറ് സംഭവിച്ചു . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. കാറിന്റെ മുൻഭാഗം തകർന്നു .