തൊടുപുഴ: പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ജില്ലാതല ഉദ്ഘാടനംഇന്ന് രാവിലെ 10ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. വായന ശീലമാക്കാനും ആഴത്തിലുള്ള വായന പ്രോത്സാഹിപ്പിക്കുമാനുമായി പി .എൻ പണിക്കർ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന 29 താമത് ദേശീയ വായന മഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ സോമൻ നിർവഹിക്കും. സ്‌കൂൾ മാനേജർ ഫാ. മാത്യു കൊച്ചുമുണ്ടൻ മലയിൽ അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി ലാലു ചകനാൽ മുഖ്യപ്രഭാഷണം നടത്തും, സ്‌കൂൾ പ്രിൻസിപ്പൽ ബിനു ടി ഫ്രാൻസിസ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായ നൈസി തോമസ്, ജോസ് വഴുതനപ്പിള്ളി, ടെന്നി ജോസ്, ബിജു വർഗീസ്, വൈദ്യർ സിഡി ചന്ദ്രബോസ്, വിജയൻ വലിയ പാറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും