
കട്ടപ്പന നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തിയ, അസമത്വത്തിനെതിരെ പോരാടാൻ അവർക്ക് നേതൃത്വം നൽകിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു. അയ്യങ്കാളിയുടെ 83 മത് ചരമദിനം നവോത്ഥാന സ്മൃതി ദിനമായിട്ടാണ് ആചരിച്ചത്.അംബേദ്ക്കർ, അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി നഗരസഭാ കൗൺസിൽ പ്രശാന്ത് രാജു ഉദ്ഘാടനം ചെയ്തു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വി എസ് ശശി അദ്ധ്യക്ഷത വഹിച്ചു. കെ ആർ രാജൻ ,കുഞ്ഞുമോൻ വി കെ,രാജു രാജീവ്,രാജു സുരേഷ്,മൊഴിയാങ്കൽ മായദേവരാജൻ, ബാബു വി കെ തുടങ്ങിയവർ സംസാരിച്ചു.