
കട്ടപ്പന: കല്യാണതണ്ടിൽ 6 മാസമായ കുട്ടിയെ അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടു പോകാൻ ശ്രെമം. കല്യാണതണ്ട് വീണ്ടപ്ലാക്കൽ സന്ദീപ് -ഉണ്ണിമായ ദമ്പതികളുടെ പെൺകുട്ടിയേയാണ് ജാർഖണ്ഡ് സ്വദേശി ജനലിലൂടെ പുറത്തെടുത്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ജാർഖണ്ഡ് ആണ് സ്വദേശമെന്നും ലൊക്കിറാം മറയ്യാ, എന്നാണ് പേരും എന്നുമാണ് ഇയാൾ പറയുന്നത്.
വൈകുന്നേരം നാലുമണിയോടെ വീടിന്റെ വാതിലിൽ മുട്ടി വിളിച്ചതിനെ തുടർന്ന് ഉണ്ണിമായ കുട്ടിയുമായി വാതിൽ തുറക്കുന്നതിന് മുന്നോടിയായി ജനലിന്റെ സമീപത്തേക്ക് വന്നു. മുട്ടിവിളിച്ചത് ആരാണെന്ന് ജനലിലൂടെ നോക്കുന്നതിനിടക്കാണ് കയ്യിലിരുന്ന ആറുമാസമായ കുട്ടിയെ ജനലിനിടയിലൂടെ പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമം നടത്തിയത്. ഉണ്ണിമായ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടിയെത്തിയെങ്കിലും ഇയാൾ കടന്നു കളഞ്ഞു. തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. രണ്ട് കിലോമീറ്റർ ഓളം ഓടിയ ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു.ഇയാൾക്ക് മാനസികവൈകല്യം ഉള്ളതായാണ് നിഗമനം.