കട്ടപ്പന ഡി ഇ ഓ, അധ്യാപകയോട് അപമര്യാതയായി പെരുമാറിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കെ.പി. എസ്. ടി.എ , കെ.എസ്.യു, കെ.എസ്.എസ്.ടി.എഫ് തുടങ്ങിയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു.
ശനിയാഴ്ചയാണ് കട്ടപ്പന ഡി ഇ ഓഫീസിലെത്തിയ സംസ്‌കൃതം അധ്യാപക ശ്രീലക്ഷ്മിയെ കട്ടപ്പന ഡി ഇ ഒ അപമാനിച്ചെന്ന പരാതി ഉയർന്നത്. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അധ്യാപിക ആശുപത്രിയിൽ ചികിത്സയും തേടി . തുടർന്നാണ് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. ഡി ഇ ഒ യുടെ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി.എസ്.ടി.എ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം ധർണ ഉദ്ഘാടനം ചെയ്തു .