തൊടുപുഴ: പൊന്നന്താനം ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിൽ വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം നടത്തി. ഇതു സംബന്ധിച്ച് കുന്നത്ത്‌ജോണിന്റെ വസതിയിൽചേർന്ന പൊതുയോഗത്തിൽ മുൻ പ്രസിഡന്റ്‌ജോസഫ് എൻ വി അദ്ധ്യക്ഷത വഹിച്ചു.വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ പി എൻ പണിക്കർ അനുസ്മരണ പ്രസംഗവും വാരാചരണം പരിപാടി ഉദ്ഘാടനവും ചെയ്തു . വി. വിജോസഫ്, ശശികലാ വിനോദ്, നാൻസി ഷാജി, ലിസ്സി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന വായന മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. വായനശാലയിൽ നിന്നും എടുക്കുന്ന രണ്ട് പുസ്തകങ്ങളുടെ വായന കുറിപ്പ് പരിശോധിച്ച് വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ വായനശാലയുടെ സ്ഥാപകദിനമായ ജൂലായ് 29 ന് നൽകും.