തൊടുപുഴ:സേവാഭാരതി തൊടുപുഴ മുനിസിപ്പൽ സമിതിയുംആർട്ട് ഓഫ് ലിവിംഗ് തൊടുപുഴ യൂണിറ്റും, സംയുക്തമായി സൗജന്യ ഏകദിന യോഗ, പഠന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. തൊടുപുഴ അന്നപൂർണേശ്വരി ക്ഷേത്ര ഹാളിൽ ഇന്ന് രാവിലെ 7 മുതൽ 8 വരെയാണ് യോഗ പഠനക്ലാസ് . മുനിസിപ്പൽതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. കൗൺസിലർ ജോസ് മഠത്തിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ആർട്ട് ഓഫ് ലിവിങ് യോഗ സ്‌കൂളിലെ വിദഗ്ദ്ധർ നയിക്കുന്ന യോഗ പഠന ക്ലാസ് നടക്കും.സെൻട്രൽ മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നിർദ്ദേശപ്രകാരം നടത്തപ്പെടുന്ന ഏകദിനയോഗാ പരിശീലന ക്ലാസ്സിൽ വിദ്യാർത്ഥികൾ സന്നദ്ധ സംഘടന, റസിഡൻസ് അസോസിയേഷൻസ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.