ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനുമായുള്ള സിറ്റിങ് ഇന്നാരംഭിക്കും.ഇന്ന് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ്, കട്ടപ്പന, 22 ന് പഞ്ചായത്ത് ഹാൾ, രാജകുമാരി, 25 ന്
പഞ്ചായത്തു ഹാൾ , ഇരട്ടയാർ, 27 ന് പഞ്ചായത്തു ഹാൾ, വണ്ണപ്പുറം, 28 ന് പൊതു മരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ,തൊടുപുഴ എന്നിവിടങ്ങളിലാണ് സിറ്റിംഗുകൾ . അംശദായം അടയ്ക്കുവാൻ വരുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്. ഫോൺ: 04862235732.