ഇടുക്കി : ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാനാർത്ഥികളും വരവ് ചെലവ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.തിരഞ്ഞെടുപ്പ് കണക്കുകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കുന്നത് സംബന്ധിച്ച പരിശീലന ക്ലാസ്സ് ജൂൺ 25 ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ ആസൂത്രണ കാര്യാലയ കെട്ടിട സമുച്ചയത്തിൽ നടക്കും. തുടർന്ന് 30 ന് രാവിലെ 11 ന് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറുടെ അദ്ധ്യക്ഷതയിൽ സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച യോഗം ചേരും.കണക്കുകൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം 10 എ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.