ഇടുക്കി : കേരളത്തിലെ ഇടത് വലത് മുന്നണികൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മുസ്ലിം പ്രീണനവും ഭൂരിപക്ഷ പീഡനവും നടത്തുന്നുവെന്ന തിരിച്ചറിവ് കേരളത്തിലെ ഹിന്ദു സമൂഹത്തിന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പിയ്ക്ക് വോട്ട് വർദ്ധനവിന് കാരണമെന്ന വസ്തുത ചൂട്ടി കാട്ടിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരെ ചില മതമൗലികവാദികൾ നടത്തുന്ന വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അവശ്യപ്പെട്ടു. സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തി ഒരു വിഭാഗം ജനത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ അർഹമായ ആനുകൂല്യങ്ങൾ പോലും നിക്ഷേധിക്കുന്നതായും സ്വാമി ചൂണ്ടികാട്ടി .മതത്തിന്റെ നാമത്തിൽ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പെടുത്ത് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നവരുടെ മതേതരത്വത്തിന്റെ പൊള്ളത്തരം കേരളത്തിന്റെ പൊതു സമൂഹം തിരിച്ചറിയണമെന്നും സ്വാമി പറഞ്ഞു.