book1

കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാ വാരാഘോഷത്തോടനുബന്ധിച്ച് സമാഹരിച്ചത് 2000 പുസ്തകങ്ങൾ. 'എന്റെ ക്ലാസ് ലൈബ്രറിയ്ക്ക് എന്റെ പുസ്തകം' എന്ന പരിപാടിയിൽ ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ച് 38 ക്ലാസ് ലൈബ്രറികൾ ഒരുക്കി. വാരാഘോഷത്തിന്റെ ആദ്യദിനം എല്ലാ കുട്ടികളും അദ്ധ്യാപകരും പുസ്തക ശേഖരത്തിലേയ്ക്കായി പുസ്തകവുമായിട്ടാണ് സ്‌കൂളിൽ എത്തിയത്. വായന വരാഘോഷവും പുസ്തക സമാഹരണവും സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു.ഫാ. ജോസ് കിഴക്കേൽ വായനദിന സന്ദേശം നൽകി. വായനദിന പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി എബിറ്റോം ഷിജോ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും വിദ്യാരംഗം ക്ലബ് കൺവീനർ സിസ്റ്റർ സിനി സ്‌കറിയ നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ പത്രസമർപ്പണം, പത്രപാരായണം, വായനാ മത്സരം, പ്രശ്‌നോത്തരി, പോസ്റ്റർ രചന, കഥപറച്ചിൽ, കവിത പാരായണം, പ്രസംഗ മത്സരം, പ്രഭാഷണം, പുസ്തകപ്രദർശനം, പുസ്തകപരിചയം തുടങ്ങി വിവിധ പരിപാടികൾ നടത്തും.