അടിമാലി: അന്താരാഷ്ട യോഗദിനാചരണത്തിന്റെ പഞ്ചായത്തുതല പരിപാടികളുടെ ഉദ്ഘാടനവും യോഗ പരിശീലനവും ഗ്രാമപഞ്ചായത്തു ഹാളിൽ 21 ന് രാവിലെ 10 ന് നടക്കും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. ലത അദ്ധ്യക്ഷത വഹിക്കും.