pn-panikar

തൊടുപുഴ: പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ സോമൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിനു ടി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വഴുതനപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി ലാലു ചകനാൽ, പി ഭാരവാഹികളായ ടെന്നി ജോസ്, ബിജു വർഗീസ്, വൈദ്യർ സി.ഡി ചന്ദ്രബോസ്, വിജയൻ വലിയ പാറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി, സ്റ്റാഫ് പ്രതിനിധി അഞ്ചു ജോർജ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ മസാചരണമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരവും ഹൈസ്‌കൂൾ ,യുപി വിദ്യാർത്ഥികൾക്കായി പദ്യപാരായണവും, എൽ.പി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും സംഘടിപ്പിക്കും