ഇടുക്കി: : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇപഠന കേന്ദ്രം 'ഒട്ടോക്കാഡിലൂടെ ലാൻഡ്‌സ്കേപ്പ് ഡിസെയിനിങ്' എന്ന വിഷയത്തിൽ അഞ്ചു ദിവസത്തെ ഓൺലൈൻ പരിശീലനം നടത്തും. ഒട്ടോക്കാഡിന്റ്രെ വിശദമായ ഉപയോഗം, ഒട്ടോക്കാഡിൽ വിവധ തരത്തിലുള്ള പൂന്തോട്ടങ്ങളുടെ നിർമ്മാണം, അവയുടെ കൃത്യവും വ്യക്തവുമായുള്ള അവതരണം, 3റ മോഡലിങ്ങിലേക്കുള്ള ആമുഖം എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ജൂലായ് 8 മുതൽ 12 വരെയാണ് പരിശീലനം. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഓൺലൈനായി പങ്കെടുക്കാം. ക്ലാസ്സുകളുടെ റെകോർഡിങ്ങുകൾ ലഭിക്കും. 1000 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/izxwsULoyJnxCSRYA എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 85478 37256 എന്ന നമ്പറിലും celkau@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്