അടിമാലി:കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ച മാങ്കുളം പി.എച്ച്.സി യിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് (ഐ) മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതഷേധ ധർണ്ണ നടത്തി. സ്ഥിരം ഡോക്ടർമാരെ നിയമിക്കുക, കിടത്തി ചികിത്സക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, യോഗ്യതയുള്ളവരെ താല്ക്കാലിക ജീവനക്കാരായി നിയമിക്കുക, മാങ്കുളം പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് സാജു ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ ഐ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ജോൺസി ഐസക്ക് ഉദ്ഘാടനം ചെയ്തു. പി.ജെ.തോമസ്, ലിബിൻ ഉടുമ്പക്കൽ എന്നിവർ പ്രസംഗിച്ചു