അടിമാലി​ : .വാളറയിലെ ജനവാസമേഖലകളിൽ കാട്ടാനകളുടെ വിളയാട്ടത്തി​ന് അറുതി​യി​ല്ല. . വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി.കൊച്ചിോ ധനുഷ്‌ക്കോടി ദേശീയ പാതയിലെ യാത്രക്കാർക്ക് ഭീഷണിയായതിനു പുറമെ കാട്ടാനക്കൂട്ടങ്ങൾ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ് . ചീയപ്പാറ മേഖലയിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി ഏറെ നേരം മാർഗ തടസ്സം ഉണ്ടാക്കിയിരുന്നു.
അടിമാലി ഗ്രാമ പഞ്ചായത്തിലെ 20, 19 വാർഡുകളിൽഉൾപ്പെടുന്ന കമ്പിലൈൻ , ആറാംമയിൽ, വാളറ,പാട്ടയിടമ്പ് എന്നിവിടങ്ങളിലെ കർഷകരായ തോപ്പി കുടി പോൾ,കളരിക്കൽ ജോയ്, കല്ലറയ്ക്കൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലിറങ്ങി നാലോളം വരുന്ന കാട്ടാനക്കൂട്ടം തെങ്ങുകളും വാഴകളും റബ്ബറും അടക്കം വ്യാപകമായി കൃഷിനാശം വരുത്തിയത് കഴിഞ്ഞ രാത്രിയിലാണ്

ഭയപ്പാടോടെ

രാത്രി​യാത്ര

അടിമാലി ഗ്രാമപഞ്ചായത്തിലെ തന്നെ ആദിവാസി മേഖലകളി​ൽ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. കുളമാം കുഴി ,പാട്ട ഇടമ്പ് എന്നിവിടങ്ങളിലും മഴക്കാലമായ തോടെ രാത്രികാലങ്ങളിൽ കാട്ടാനകൾ കാടിറങ്ങുന്നുണ്ട്. വനത്തിനുള്ളിലൂടെ വഴിയുള്ള മേഖലയിലൂടെയുള്ള നാട്ടുകാരുടെ രാത്രിയാത്ര വളരെ ദുഷ്ക്കരമാണ്. പടിക്കപ്പ് മേഖലയിൽ കാട്ടപോത്തുകളും, കാട്ടുപന്നികളും ഭീതി വിതക്കുന്നുണ്ട്.കാട്ടാനകളെ തുരത്താൻ സോളാർ വേലി ഉൾപ്പെടെ പല വാഗ്ദാനങ്ങളും ബന്ധപ്പെട്ട അധികാരികൾ നൽകിയെങ്കിലും ഇതിലൊന്നു പോലും നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.