തൊടുപുഴ: അരിക്കുഴയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലുള്ള പുകപ്പുരയ്ക്ക് തീപിടിച്ചു. പുത്തൻപുരയിൽ കൃഷ്ണ ഭവനത്തിൽ നാരായണൻ നായരുടെ വീടിനോട് ചേർന്നുള്ള റെഡിമെയ്ഡ് പുകപുരയ്ക്കാണ് തീപിടിച്ചത്. . രാവിലെ 9 മണിക്കായിരുന്നു സംഭവം. ജാതിയ്ക്ക ഉണക്കുന്നതിനിടയിൽ തീപടർന്ന് പിടിക്കുകയായിരുന്നു. പുകപുര പൂർണ്ണമായും കത്തിനശിച്ചു. പുകപുരയിലുണ്ടായിരുന്ന തടി ഉരുപ്പിടികളും കത്തിനശിച്ചു. തീപടരുന്നതുകണ്ട് സമീപവാസികളുൾപ്പെടെ തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് ഫയർഫോഴ്‌സ് സംഘത്തിനെ വിവരമറിയിച്ചതിനെത്തുടർന്ന് തീയണക്കുകയുമായിരുന്നു.ഏകദേശം 50,000 രൂപയുടെ നഷ്ടം ഉണ്ടായതായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഫയർഫോഴ്‌സ് സംഘം അറിയിച്ചു. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ജൂബി തോമസ്, ഫയർ റെസ്‌ക്യൂ ഓഫീസർമാരായ അജയകുമാർ എൻ.എസ്, വിവേക് ടി.കെ,മനു വി.കെ, അഭിലാഷ് ഡി, സുനിൽ കേശവൻ എന്നിവർ നേതൃത്വം നൽകി.