
പീരുമേട്: കിഡ്നി മാറ്റിവെയ്ക്കാൻ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു.വണ്ടിപ്പെരിയാർ വാളാടി തുമ്പാട്ട് വീട്ടിൽ സിമിനിമോൾ വർഗ്ഗീസിനാണ് (41 )കിഡ്നി രോഗം ബാധിച്ചത്. കിഡ്നി പ്രവർത്തിക്കാൻ കഴിയാതെ മൂന്നര വർഷമായി ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്തുവരുന്നു. ഒരു കൂട്ടം നല്ല മനുഷ്യരുടെ സഹായം കൊണ്ടാണ് ഡയാലിസിസ് മുടങ്ങാതെ നടന്നു വരുന്നത്.ഭർത്താവ് സൈജൻ കൂലിപ്പണി ചെയ്തു കൊണ്ടുവരുന്ന വരുമാനത്തിൽ നിന്ന് വേണം വീട്ടുവാടകയും കുട്ടികളുടെ പഠന ചെലവുകളും നടത്തേണ്ടത്.ഒപ്പം തന്നെ ചികിത്സ ചെലവിനായി മറ്റൊരു തുകയും മാറ്റിവയ്ക്കേണ്ടി വരുന്നു. ഇവർക്ക് ഒമ്പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികൾ ഉണ്ട്. സിമിനിമോളുടെ സഹോദരി ഇവർക്ക് കിഡ്നി നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. കിഡ്നി മാറ്റിവയ്ക്കേണ്ടതിന്റെ എല്ലാ പരിശോധനകളും ടെസ്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. തിരുവല്ല ബിലിീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലാണ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തുന്നത്. ഇതിനായി 20 ലക്ഷം രൂപ ആവശ്യമുണ്ട് .
സുഹൃത്തുക്കളും വണ്ടിപ്പെരിയാർ പ്രദേശത്തെ സാംസ്കാരിക, സാമൂഹിക പ്രവർത്തകരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാമെന്നറിയിച്ചിട്ടുണ്ട്. ചികിത്സാ സഹായത്തിനായി സിമിനിമോളുടെ പേരിൽ യൂണിയൻ ബാക് ഓഫ് ഇന്ത്യ വണ്ടിപ്പെരിയാർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ഫോൺ:9656575262 സിമിനിമോൾ വർഗ്ഗീസ് A/C No.362802010030936, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, വണ്ടിപ്പെരിയാർ IFSCCode.UBINO536288, ഗൂഗിൾ പേ.9656575262.