
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും 38 ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രൊഫഷണൽ മജീഷ്യൻ ജോയ്സ് മുക്കുടം നിർവഹിച്ചു. വിവിധ ജാലവിദ്യകളിലൂടെ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകി. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി അനന്ദു എസ്. ആചാര്യ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതം പറഞ്ഞു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ . ഫാ. മാത്യു എടാട്ട്, സ്‌കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ്, പി.ടി.എ പ്രസിഡന്റ് ജോസൻ ജോൺ, വിദ്യാർത്ഥി പ്രതിനിധി അന്ന മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ സിസ്റ്റർ റോസ്മിൻ ഡി .എംനന്ദി പറഞ്ഞു.