
കട്ടപ്പന :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ കട്ടപ്പനയിൽ നടത്തി. . സംഘടനയിൽ പുതുതായി അംഗങ്ങളായി കടന്നുവന്നവരെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഏ ഡി ചാക്കോ അധ്യക്ഷത വഹിച്ചു . അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് പി കെ ഷാജി, സംസ്ഥാന സമിതി അംഗം കെ എ മാത്യു, പി എസ് രാജപ്പൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഐവാൻ സെബാസ്റ്റ്യൻ, ജില്ല വൈസ് പ്രസിഡണ്ട്മാരായ സണ്ണി മാത്യു, ജോസ് വെട്ടിക്കാല, ജില്ലാ ജോയിൻ സെക്രട്ടറി ജോസഫ് പെരുന്നൊലിൽ, എന്നിവർ സംസാരിച്ചു.