തൊടുപുഴ: കോടികുളം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും ഇന്ന് രാവിലെ 10.30 മുതൽ 11.30 വരെ കോടികുളം ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തുന്നതാണ്.

വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പുംഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ വണ്ണപ്പുറം സർവീസ് സഹകരണ ബാങ്കിൽ വെച്ചും, മുള്ളരിങ്ങാട് ഭാഗത്തുള്ളവർക്ക് ഉച്ചക്ക് 2.30 മണി മുതൽ 3.30 വരെ മുള്ളരിങ്ങാട് വച്ചും നടത്തും. വ്യാപാരികൾ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞവർഷത്തെ സർട്ടിഫിക്കറ്റും മേൽവിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ്കവർ സഹിതം ഹാജരായി മുദ്രപതിപ്പിക്കേണ്ടതാണ്. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന്‌തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.