കുമളി : ഓൾകേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 23 ന് കുമളിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുമളി സഹ്യജ്യോതികോളേജ് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 10 ന് മന്ത്രിറോഷി അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. എസ്.സോമൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എൻ.സി.ബാബു റിപ്പോർട്ടും ട്രഷറർ ജി. കാർത്തികേയൻ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.കേരളത്തിലെ14 ജില്ലകളിൽ നിന്നായി 360 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും.
ഒരു ലക്ഷത്തിലധികം പെൻഷൻകാരായവർ സംഘടനയിലുണ്ട്. തൊഴിലാളികളുെടെ വെട്ടികുറച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുവാൻ ജുൺ 11 ന് സർക്കർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രാബല്ല്യത്തിലായിയിട്ടില്ല. മൂന്നര ലക്ഷം തൊഴിലാളി കുടുംബങ്ങളാണ് സംഘടനയിലുള്ളത്. തൊഴിലാളി കുടുംബങ്ങളുടെ പരിവേദനങ്ങെളെ സർക്കാർ കാണാതെപോയത് തികച്ചും നിർഭാഗ്യകരമാണെന്ന് ഭാരവാഹികളായ കെ.വി. രാജു, ബി. മനോഹരൻ, ടി.കെ. സുനിൽ കുമാർ, വി. ജെ.ജോർജ്ജ് എന്നിവർ പറഞ്ഞു.