
നെയ്യശേരി : എസ് എൻ സി എം എൽ പി സ്‌കൂളിൽ വായന മാസാചരണം ജൂലായ് 18 വരെ നടത്തും. വായന മാസാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗാന രചയിതാവും ഡ്രാമ ആർട്ടിസ്റ്റും ആയ ഷെമീസ് അസീസ് ഉദ്ഘാടനം ചെയ്തു.തുടർന്ന് നെയ്യശ്ശേരി കവലയിലും പ്രദേശങ്ങളിലും വായന വിളംബര റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാട്ടും കളികളും അടങ്ങുന്ന ഡിജിറ്റൽ ക്വിസ് സംഘടിപ്പിച്ചു. വായനാമത്സരവും ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ചേർന്ന് അക്ഷര മരവും നിർമ്മിച്ചു. ദിവസങ്ങളിൽ ലൈബ്രറി സന്ദർശനം കഥ പറയൽ മത്സരം വായനാക്കുറിപ്പ് മത്സരം തുടങ്ങിയ മത്സരങ്ങളും നടത്തും. മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് ജിജു ജോസ് സമ്മാനവിതരണം നിർവഹിച്ചു. പരിപാടികൾക്ക് സി എം സുബൈർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അരുൺ ജോസ് നന്ദിയും പറഞ്ഞു.