വണ്ണപ്പുറം: ടൗണിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും കാറിലും ഇടിച്ച് അപകടം. ഇന്നലെ വൈകിട്ട് ഏഴരയോടെ പ്ലാന്റേഷൻ ജംഗ്ഷനിൽ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. ടൗണിൽ സ്റ്റുഡിയോ നടത്തുന്ന മുജീബിന്റെ കാറാണ് മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് കാളിയാർ പൊലീസ് സ്ഥലത്തെത്തി മുജീബിനെ കസ്റ്റഡിയിലെടുത്തു.