
അടിമാലി : അറുപതാംമൈലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആന സവാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു.കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ആക്രമണത്തിൽ പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.സ്വകാര്യ സ്‌പൈസസ് പാർക്കിനോട് ചേർന്നായിരുന്നു ആന സവാരി കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്