അരിക്കുഴ : എസ് .എൻ .ഡി .പി യോഗം 657 ാ നമ്പർ അരിക്കുഴ ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ നടക്കും.ക്ഷേത്രം തന്ത്രി ശിവനാരായണ തീർത്ഥ സ്വാമികളുടെയും മേൽശാന്തി രതീഷ് ശന്തികളുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പ്രതിഷ്ഠാ ദിന വൈദിക കർമ്മങ്ങൾക്ക് പുറമെ ഭക്തജന പങ്കാളിത്തത്തോടെ സമൂഹാർച്ചനയും ഉണ്ടായിരിക്കും. രാവിലെ നിർമാല്യദർശനം ,മഹാഗണപതി ഹോമം,മഹാ ഗുരുപൂജ , കലശാഭിഷേകം , സമൂഹാർച്ചനയും തുടർന്ന് എസ്.എൻ .ഡി .പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ. കെ. മനോജിന്റെ പ്രഭാഷണവും ഉച്ചയ്ക് മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ. എസ്. വിദ്യാസാഗറും സെക്രട്ടറി കെ. കെ. ചന്ദ്രവതിയും അറിയിച്ചു.