ഇടുക്കി: കഴിഞ്ഞ അദ്ധ്യയന വർഷം 10, 12 ക്ലാസുകളിൽ (സ്റ്റേറ്റ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/ഐ.എസ്.ഇ സിലബസ്) ഉന്നത വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു. അപേക്ഷ ഓൺലൈനായി (https://serviceonline.gov.in/kerala) ആഗസ്റ്റ് 31 വരെ സമർപ്പിക്കാം. സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയവർക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/ഐ.എസ്.ഇ സിലബസിൽ ആകെ മാർക്ക് 90 ശതമാനം നേടിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862 222904.