തൊടുപുഴ: പതഞ്ജലി യോഗ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട യോഗ ദിനാചരണത്തോടനുബന്ധിച്ച് വടക്കുമ്മുറി കെ.വി.എം.എസ് ഹാളിൽ യോഗ പ്രദർശനവും സമ്മേളനവും നടത്തി. യോഗ പഠനകേന്ദ്രം മുഖ്യാചാര്യൻ വത്സൻ മുക്കുറ്റിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. മനോജ് ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.ജി.ഹരിദാസ് , ഡോ.കെ.പ്രഭാകരൻ പിള്ള, അഡ്വ.മുരളീധരകൈമൾ, എൻ.പി.പ്രഭാകരൻ നായർ, യോഗാചാര്യൻ രാജേഷ് കാളുപുറം എന്നിവർ പ്രസംഗിച്ചു. യോഗാചാര്യൻ പി.വി.ജയൻ യോഗ പ്രദർശനങ്ങൾക്ക് നേതൃത്വം നൽകി .