
കുമാരമംഗലം :യോഗ, സംഗീത ദിനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുത്ത കരിയർ ഫെയർ ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്നു.
ഇന്ത്യൻ യൂണിവേഴ്സിറ്റികൾക്ക് പുറമെ യുഎസ്, യുകെ, അയർലൻഡ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഇരുപതോളം പ്രതിനിധികൾ വിവിധ കോഴ്സുകളെ കുറിച്ചും സ്‌കോളർഷിപ്പുകളെ കുറിച്ചും വിവരിച്ചു. .മറ്റ് സ്‌കൂളുകളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. നൂറോളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു . വിവിധ പരിപാടികളോട് കൂടി യോഗാ ദിനവും, സംഗീത ദിനവും ആചരിച്ചു.സംഗീതത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും സ്‌കൂൾ ഇടവേളകളിൽ പാട്ടുകവെയ്ക്കാറുണ്ടെന്നും കൂടാതെ വില്ലേജ് റേഡിയോയും സംഗീതത്തിന് മുൻതൂക്കം നൽകിയാണ് സ്‌കൂളിൽ പ്രവർത്തിക്കുന്നതെന്നും അധികൃതർ പറഞ്ഞു.