കട്ടപ്പന :തമിഴ് സൂപ്പർസ്റ്റാർ വിജയ് യുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര ഒരുക്കിയത്. പ്രിയമുടൻ നമ്പൻസ് ജില്ലാകമ്മറ്റിയാണ് ഉപ്പുതറ വളകോട് നിന്ന് കട്ടപ്പന റൂട്ടിലും, ഉപ്പുതറ ആനവിലാസം കുമിളി റൂട്ടിലുമായി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ലഭ്യമായത്. കുട്ടിമാളു ബസുമായി സഹകരിച്ചാണ് ഫാൻസ് അസോസിയേഷൻ സൗജന്യ യാത്ര ഒരുക്കിയത്.. ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെറിൻ പി തോമസ്, സെക്രട്ടറി സോബിൻ മാത്യു, വിഷ്ണു ബിജു എന്നിവർ നേതൃത്വം നൽകി.