rajan
എസ്.എഫ്.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൊടുപുഴ റിവർ ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: കേരളത്തിൽ നടന്ന് വരുന്ന ഡിജിറ്റൽ സർവ്വേ രാജ്യത്തിനാകെ മാതൃകാപരവും അഭിമാനകരവുമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. . തൊടുപുഴയിൽ നടക്കുന്ന സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളാ മോഡൽ സർവ്വേ നടപ്പിലാക്കുന്നതിന് മുന്നോട്ട് വന്നിരിക്കുകയാണ്. പൊതുസമൂഹത്തിന് ഏറ്റവും ഗുണകരമായിത്തീരുന്ന ഡിജിറ്റൽ സർവ്വേയ്ക്ക് ചുക്കാൻ പിടിക്കുന്ന ജീവനക്കാരെ അദ്ദേഹം അഭിനന്ദനം അറിയിച്ചു.

പൊതുജനങ്ങൾ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് നിരവധി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് താലൂക്ക് തലത്തിൽ സർവ്വേ ഓഫീസുകൾ ആരംഭിക്കുന്നതിനും, വില്ലേജ് തലത്തിൽ സർവേ ജീവനക്കാരെ നിയോഗിക്കുന്നതും സർക്കാരിന്റെ പരിഗണനയിൽ ആണെന്നും അദ്ദേഹം അറിയിച്ചു.

ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, ചെയർമാൻ കെ.പി. ഗോപകുമാർ, ട്രഷറർ പി.എസ്. സന്തോഷ്‌കുമാർ, സെക്രട്ടറി കെ. മുകുന്ദൻ, ജോയിന്റ് കൗൺസിൽ നേതാക്കളായ ആർ. രമേശ്, ഡി. ബിനിൽ, പി. ശ്രീകുമാർ, കെ.വി. സാജൻ, എസ്.എഫ്.എസ്.എ നേതാക്കളായ കെ.കെ. പ്രമോദ്, തമ്പിപോൾ, ബിജു.എം.ഡി, എന്നിവർ സംസാരിച്ചു

എസ്.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് സി.സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. പി. ഐ. ജില്ലാസെക്രട്ടറി കെ. സലിംകുമാർ സ്വാഗതവും ജനറൽ കൺവീനർ കെ.എസ്. രാഗേഷ് നന്ദിയും പറഞ്ഞു