newman

തൊടുപുഴ: എൻ സി സി 18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം തൊടുപുഴ ന്യൂമാൻ കോളേജിൽ ആചരിച്ചു. ബറ്റാലിയന്റെ കീഴിലുള്ള വിവിധ സ്‌കൂളുകളും കോളേജുകളും പങ്കെടുത്ത സമ്മേളനത്തിൽ കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ്, എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, ബർസാർ ബെൻസൺ എൻ.ആന്റണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന വിവിധ യോഗാഭ്യാസപ്രകടനങ്ങൾക്ക് പ്രശസ്ത യോഗാചാര്യൻ പോൾ മഠത്തിൽ കണ്ടത്തിൽ നേതൃത്വം നൽകി. ചടങ്ങിൽ സുബൈദാർ മേജർ സുജിത് സിംഗ്, സുബൈദാർ രഘുനാഥ് സിംഗ്, ഹവിൽദാർമാരായ ഹൈടൺലോ, ഷിനോജ് ബി,എൻസിസി കേഡറ്റുകളായ സ്‌റ്റെൽ ബിൻ ജോസഫ്, അശ്വിൻ സുഭാഷ്, അലൻ രാജൻ, മിഥുൻ ജോൺസൺ, ഫാത്തിമ, കാർത്തിക ടി ഡി, ചേതന ശ്രീപാർവതി എം കെ എന്നിവർ നേതൃത്വം നൽകി.