
കട്ടപ്പന : കട്ടപ്പനറോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഇരുപതേക്കർ അസീസി സ്‌നേഹാശ്രമത്തിൽ ഫ്രീസർ വാങ്ങി നൽകി. നിരവധി ആളുകൾ ഭക്ഷണം അടക്കം സ്‌നേഹാ
ശ്രമത്തിലെ അന്തേവാസികൾക്ക് എത്തിക്കുന്നുണ്ട., എന്നാൽ അവ സൂക്ഷിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. ഈ ബുദ്ധിമുട്ട് മറികടക്കാനാണ് വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങളാണ് കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും നടത്തിവരുന്ന റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌നേഹസമ്മാനമായി ഫ്രീസർ വാങ്ങി നൽകിയത്.
റോട്ടറി ക്ലബ് ന പ്രസിഡന്റ് ജോസഫ് തോമസ്, സെക്രട്ടറി റോയ് മാത്യു, ഫാദർ ഫ്രാൻസിസ്, ബൈജു എബ്രഹാം , ബൈജു ജോസ്, ഷാഹുൽ ഹമീദ്, മിഥുൻ കുര്യൻ, സിബിച്ചൻ പോക്കാന്താടി, ഫിലിപ്പ് ജോസഫ്, ചന്ദ്രഹസൻ, വി പി നാരായണൻ എന്നിവർ നേതൃത്വം നൽകി.