തൊടുപുഴ: സി.പി.ഐ നേതാവ് വഴിത്തല ഭാസ്കരന്റെ 20-ാമത് അനുസ്മരണ ദിനാചരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കലും ഇന്ന് രാവിലെ 10.30ന് ടൗൺഹാളിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ, മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, ജില്ലാ കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അഫ്സൽ, മാത്യു വർഗീസ്, പി.പി. ജോയി എന്നിവർ പ്രസംഗിക്കും.