അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി ഗ്രന്ഥശാലാ സന്ദർശനവും വിവിധ ഭാഷകളിലും വിഭാഗങ്ങളിലുമുള്ള പുസ്തക പരിചയവും സംഘടിപ്പിച്ചു. കുട്ടികളും വായനയും എന്ന വിഷയത്തിൽ മണക്കാട് പഞ്ചായത്ത് സമിതി കൺവീനർ എം.കെ. അനിൽ ക്ലാസ് നയിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ. ദാമോദരൻ നമ്പൂതിരി വായനാദിന സന്ദേശം നൽകി. അരിക്കുഴ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകരായ പ്രീയ ടീച്ചർ, സതി ടീച്ചർ, ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, ഭഗത്. സി. ലത്തീഷ് തുടങ്ങിയവർ സംസാരിച്ചു. എം.എൻ. വിജു നേതൃത്വം നൽകി.