തൊടുപുഴ: തൊ​ടു​പു​ഴ​ നഗരസഭയി​ൽ ഡി​ജി​റ്റ​ൽ​ സ​ർ​വേ​ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സർക്കാരിനോട് മർ​ച്ചന്റ്സ് അ​സോ​സി​യേ​ഷ​ൻ​ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം​ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ​ ആ​ദ്യ​മാ​യി​ ഡി​ജി​റ്റ​ൽ​ സ​ർവേ​ ആ​രം​ഭി​ച്ച​ത് ​മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഇത് അ​വ​സാ​ന ​ഘ​ട്ട​ത്തി​ലാ​ണ്. ഇതി​ന് ശേ​ഷം​ തൊ​ടു​പു​ഴ​ നഗരസഭയി​ൽ​ ആ​രം​ഭി​ക്ക​ണം. തൊ​ടു​പു​ഴ​യി​ൽ​ ഡി​ജി​റ്റ​ൽ​ സ​ർവേ​ ആ​രം​ഭി​ച്ചാ​ൽ​ ഭൂ​മി​ സം​ബ​ന്ധ​മാ​യ​ വ്യാ​പാ​രി​ക​ളു​ടെ​യും​ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും​ എ​ല്ലാ​ പ്ര​ശ്ന​ങ്ങ​ളും​ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്ന് യോ​ഗം​ വി​ല​യി​രു​ത്തി​. കൂ​ടാ​തെ​ തൊ​ടു​പു​ഴ​യി​ലെ​ ഗ​താ​ഗ​ത​ കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ​ നഗരസഭാ ചെ​യ​ർ​മാ​നെ​ടുക്കു​ന്ന​ എ​ല്ലാ​ ന​ല്ല​ കാ​ര്യ​ങ്ങ​ൾ​ക്കും​ വ്യാ​പാ​ര​ സ​മൂ​ഹ​ത്തി​ന്റെ​ പി​ന്തു​ണ​യു​ണ്ടാ​കും​. മങ്ങാട്ടുകവ​ല​ ബസ് ​സ്റ്റാ​ൻ​ഡി​ലെ​ ടാ​റി​ങ് ന​ട​ത്തുക,​ ടോ​യ്‌ല​റ്റ് സം​വി​ധാ​നം​ ഏ​ർ​പ്പെ​ടു​ത്തുക, തൊ​ടു​പു​ഴ​യി​ലെ​ അ​ടി​ക്ക​ടി​യു​ള്ള​ വൈ​ദ്യു​തി​ ത​ടസം​ ഒ​ഴി​വാ​ക്കുക ​എ​ന്നീ​ ആ​വ​ശ്യ​ങ്ങ​ൾ​ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ​പ്ര​സി​ഡ​ന്റ് രാ​ജു​ ത​ര​ണി​യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​ർ​ന്ന​ യോ​ഗ​ത്തി​ൽ​ സാ​ലി​ മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും പി​.കെ​ അ​നി​ൽ​ കു​മാ​ർ​ ന​ന്ദിയും പറഞ്ഞു.​ ​ര​ക്ഷാ​ധി​കാ​രി​ ടി​.എ​ൻ.​ പ്ര​സ​ന്ന​കു​മാർ​ മു​ഖ്യ​ പ്ര​ഭാ​ഷ​ണം നടത്തി. ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ സി​.കെ.​ ന​വാ​സ്,​ ശാ​ഹു​ൽ​ ഹ​മീ​ദ്,​ ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി​,​ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ ആ​ശം​സ​ക​ൾ​ അ​റി​യി​ച്ചു​.