ഉടുമ്പന്നൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഇടുക്കി ആത്മയുടെയും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കൃഷിക്കൂട്ടങ്ങൾക്ക് ജൈവകൃഷി പരിശീലനപരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസന്റ് ആതിര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്ൺമാരായ ശാന്തമ്മ ജോയി, സുലൈഷ സലിം, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ജിജോ ജോസ് വൈപ്പന, ഇളംദേശം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഷ്ലി മറിയാമ്മ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. കൃഷിയും സിനിമയും എന്ന വിഷയത്തെ ആസ്പദമാക്കി മാങ്കുളം കൃഷി അസിസ്റ്റന്റ് ഗിരീഷ് ഗോപാലൻ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് കൃഷിക്കൂട്ടം അംഗങ്ങളും കർഷകരും ഉത്പ്പാദിപ്പിച്ച വിവിധ ഇനം തൈകളും ഞാറ്റുവേലയുടെ ഭാഗമായി വിതരണം നടത്തി. കൃഷി ഓഫീസർ കെ. അജിമോൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എ. ബുഷറ നന്ദിയും പറഞ്ഞു.