
കട്ടപ്പന: പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം കട്ടപ്പന ഇ.എം.എസ് ഹാളിൽ നടത്തി. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര ഇടപെടൽ അവസാനിപ്പിക്കുക, ജീവനക്കാരുടെ ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. . പി.ഡി. ദിവ്യ (പ്രസിഡന്റ്), സുജിത കൃഷ്ണൻ (സെക്രട്ടറി ), അജീഷ് പി.യു( വൈസ് പ്രസിഡന്റ്), ലതാ ഗോപാലൻ( ജോ. സെക്രട്ടറി) , രജനി രവീന്ദ്രൻ (ട്രഷററാർ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഷാജിമോൻ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സി.എസ്. മനോജ്, എം. ദേവകുമാർ, സി.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു.