തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂമാല യൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വെള്ളിയാമറ്റം ഗവ. ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് മഴക്കാല രോഗ പ്രതിരോധ മരുന്നുവിതരണവും ബോധവത്കരണ ക്ലാസും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പൂമാല യൂണിറ്റ് പ്രസിഡന്റ് അനിൽ രാഘവൻ ഡോ. ജറോമി ജിയോയിൽ നിന്ന് മരുന്ന് സ്വീകരിച്ചു. കെ.വി.വി.ഇ.എസ് പൂമാല യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കാരയ്ക്കൽ, വൈസ് പ്രസിഡന്റ് സുബി ബാബു, സെക്രട്ടറി കെ.എസ്. ജലീൽ, സുനി ജോസഫ്, ഹമീദ് പുലിക്കൂട്ടിൽ, വിശ്വനാഥൻ, ഹസ്സൻ കെ.ബി. എന്നിവർ പ്രസംഗിച്ചു.