
തൊടുപുഴ: കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനം തിരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ദുർബ്ബലമാക്കുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ തത്വങ്ങൾ പോലും അട്ടിമറിച്ച് സംസ്ഥാനത്ത് സാമ്പത്തികഞെരുക്കം സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാന ജീവനക്കാർക്ക് ഡി.എ കുടിശിക അടക്കമുള്ള സാമ്പത്തികാനുകൂല്യങ്ങൾ വൈകാതെ അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രഖ്യാപനം സ്വാഗതാർഹമാണെന്നും കൗൺസിൽ വിലയിരുത്തി. കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി.കെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. ഡോ. ബോബി പോൾ, പി.എം. ഫിറോസ്, പി.കെ. സതീഷ്‌കുമാർ, പി.എസ്. അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.