hob-jen
ജെൻ കുര്യൻ

കട്ടപ്പന: കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിനർഹനായത് കട്ടപ്പന സ്വദേശി. കട്ടപ്പന കുടവനപ്പാട്ട് ജെൻ കുര്യനാണ് ഭാഗ്യവാനായത്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ കെ.എക്സ് 505251 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. കട്ടപ്പനയിലെ മഹാദേവാ ഏജൻസിയിൽ നിന്ന് ചെറുകിട കച്ചവടക്കാരനായ കൊച്ചുതോവാള സ്വദേശി രാഘവൻ വിറ്റ ലോട്ടറിയാണ് ജെൻ വാങ്ങിയത്. വ്യത്യസ്ത സീരിയൽ നമ്പറിൽ 12 ടിക്കറ്റുകളാണ് ജെൻ വാങ്ങിയത്. ഇതിൽ ഒന്നാം സമ്മാനമായ 80 ലക്ഷം കൂടാതെ 11 ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസവും ജെന്നിന് ലഭിച്ചു.