തൊടുപുഴ: വീണ്ടും തദ്ദേശസ്വയംഭരണ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ക്രിസ്റ്റ്യൻ മൂവ്‌മെന്റ് ഫോർ ലൈഫ് കോ ഓർഡിനേഷൻ കമ്മിറ്റിയംഗം ജോമോൻ ജോൺ. വാർഡ് എണ്ണം കുറച്ച് ഭരണച്ചെലവ് കുറയ്ക്കണമെന്നും ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ഭരണസംവിധാനം നവീകരിക്കാൻ ഉപയോഗപ്പെടുത്തണമെന്നും ജോമോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണാധികാരികളുടെ എണ്ണം കുറച്ച് കാര്യക്ഷമത വർദ്ധിപ്പിക്കണം. വിമാന ടിക്കറ്റിന്റെ അനിയന്ത്രിത നിരക്ക് വർദ്ധന തടയാൻ നടപടി സ്വീകരിക്കണം. വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിന് പുഴയിൽ നിന്ന് മണൽ വാരുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണം. മണൽ വാരൽ ഇല്ലാത്തതിനാൽ ജനങ്ങൾ പാറമട ലോബിയുടെ ആധിപത്യത്തിന് കീഴിലാണെന്നും ഇത് ചെറുക്കാനുള്ള നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.