
തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്. എസ്. എൽ. സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും എം. ബി. ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോഴിപ്പള്ളി സ്വദേശിനി കെ.ആർ പ്രവീണയെയും വെള്ളിയാമറ്റം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് അബിൻ ജോയി അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ പൗലോസ് ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജു ഓടയ്ക്കൽ ,മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജാഫർഖാൻ മുഹമ്മദ് ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹംസ കെ.എം. , ബാങ്ക് പ്രസിഡൻ്റ് ജോസ് കോയിക്കാട്ട് ,കോൺഗ്രസ് നേതാക്കളായ ജോപ്പി സെബാസ്റ്റ്യൻ, അഭിലാഷ് , മോഹൻദാസ് , രേഖാ പുഷ്പരാജ് , സുസമ്മ എന്നിവർ സംസാരിച്ചു