കുമളി: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കുമളിയിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പൊതുമേഖല സ്ഥാപനകളിൽ തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി നിയമനം നടത്തണമെന്നും ജനങ്ങൾക്ക് ഭീഷണിയായി വന്യമൃഗശല്യത്തിന് അടിയന്തിരപരിഹാരം കാണണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽസംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു, ട്രഷറർ ജി.കാർത്തികേയൻ
നേതാക്കളായ എം.കെ. പ്രകാശൻ, ജി.സജീവൻ, എ.എസ്.കുട്ടപ്പൻ, എസ്.സതികുമാർ, ബി.മനോഹരൻ .
കെ.വി.രാജു, റ്റി.കെ.സുനിൽകുമാർ, വി.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു.