kalunk

കട്ടപ്പന: ഇരുപതേക്കറിൽ നിർമാണത്തിലിരിക്കുന്ന കലുങ്ക് ഭീഷണി ഉയർത്തുന്നു..ഐറിഷ് ഓട അടക്കം നിർമ്മിച്ചുവെങ്കിലും വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ ഓടകൾ തകർത്തതും അപകടാവസ്ഥയുടെ ആക്കം കൂട്ടുന്നു.ഭാഗികമായി നിർമ്മിച്ച കലുങ്ക് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഭീക്ഷണി സൃഷ്ടിക്കുകയാണ്. ഐറിഷ് ഓട അടക്കം നിർമ്മിച്ചിരുന്നുവെങ്കിലും വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൻ ഓട കുത്തി പൊളിച്ചിരുന്നു. ഇത് പുനർ നിർമ്മിക്കാനും നടപടിയില്ല.ഇതോടെ അപകടാവസ്ഥയുടെ ആക്കംകൂടുകയാണ് .ഇവിടെ രൂപപ്പെട്ടിരിക്കുന്ന അപകടാവസ്ഥക്ക് മുന്നറിയിപ്പ് നൽകാൻ പ്ലാസ്റ്റിക് വള്ളി മാത്രമാണ് വലിച്ചു കെട്ടിയിരിക്കുന്നത്.
ഇത് രാത്രി സമയങ്ങൾ കാണാൻ പറ്റാത്തതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമായേക്കും.സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം അപകട ഭീക്ഷണി ഉയർത്തുന്ന സാഹചര്യം ഒഴിവാക്കാൻ കലുങ്കിന്റെയും ഓടയുടെയും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെ ആവശ്യമായ ശക്തമാണ്.