ചെറുതോണി: കീരിത്തോട്ടിൽ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. കല്ലുവെട്ടത്ത് സൂപ്പർ ഷോപ്പി, സ്‌നേഹ ഏജൻസീസ്, ദേവൻ സ്‌പൈസസ്, കൂനംപാറയിൽ ഓയിൽമിൽ, എൽദോസ് ടെക്സ്റ്റൈൽസ് എന്നീ സ്ഥാപനങ്ങളിലാണ് കള്ളൻ കയറിയത്. ഇതിൽ ഓയിൽ മില്ലിൽ നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഷട്ടറിന്റെ താഴ് തകർത്ത് മോഷ്ടാവ് കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയ്ക്കുള്ളിൽ കടന്ന മേഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്.