തൊടുപുഴ: ശക്തമായ മഴയിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. തൊടുപുഴ -വെങ്ങല്ലൂർ നാലുവരി പാതയിൽ ഇന്നലെ ഉച്ചയ്ക്ക് 1.15നായിരുന്നു നടപാതയിൽ നിന്ന തണൽ മരത്തിന്റെ കേടായ ഭാഗം ഒടിഞ്ഞ് വീണത്. അതുവഴിയെത്തിയ ബൈക്ക് യാത്രക്കാരന് മരത്തിന്റെ ചില്ലകൾതട്ടി നിസാര പരിക്കേറ്റു. കേടായ ഭാഗം ഒടിഞ്ഞ് സമീപത്തെ വൈദ്യുതി പോസ്റ്റലിലേയ്ക്കും പതിച്ചിരുന്നു. മരം വീണതിനെ തുടർന്ന് നഗരത്തിലെ ഗതാഗതവും, വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെത്തി ഒടിഞ്ഞുവീണ മരത്തിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.