ഇടുക്കി: ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലായ് 9 ന് രാവിലെ 11 മുതൽ ജില്ലാ മെഡിക്കൽ ആഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/വോട്ടർ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാവുക.സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്കുളള യോഗ്യത .എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്കർ .ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത എം.എസ് സി അല്ലെങ്കിൽ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും ആർ.സി.ഐ സർട്ടിഫിക്കറ്റുമാണ്. പ്രായപരിധി. 45 വയസ് കവിയരുത്. ഫോൺ: 6238300252, 04862 233030.