ഇടുക്കി : ഗവ:മെഡിക്കൽ കോളേജിലെ ഔട്ട്‌സോഴ്‌സ് താൽക്കാലിക ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ എം.എൽ.ടി (ഡി.എം.ഇ)/ബി. എസ്. സി. എം. എൽ. ടി (കെയുഎച്ച്എസ്) പാസ് സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ദിവസവേതനം 850 രൂപ. ഉദ്യോഗാർത്ഥികൾ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, തിരിച്ചറിയൽ രേഖകളും ഒരു ഫോട്ടോയും സഹിതം ഇടുക്കി ഗവ:മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകണം ഫോൺ: 04862 233076