
കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സ്‌കൂൾ മാനേജർ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റ് മാനേഷ് കുടിക്കയത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം .തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി അംഗം എ .ബി സന്തോഷ് ആശംസകൾ നേർന്നു. . സ്‌കൂൾ പ്രിൻസിപ്പൽ രാജി ജോസഫ് സ്വാഗതവും അദ്ധ്യാപക പ്രതിനിധി സുബി മാത്യു നന്ദി പറഞ്ഞു. തുടർന്ന് പ്രശസ്ത മോട്ടിവേറ്റർ ലെനിൻ പുളിക്കൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് നയിച്ചു.